തിരുവനന്തപുരം: സ്വര്‍ണക്കടത്ത് , സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും . സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ്, സ്വപ്നയുടെ ഓഫീസ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് കസ്റ്റംസ് കത്ത് നല്‍കി. ഇതനുസരിച്ച് ദൃശ്യങ്ങള്‍ നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പി നിര്‍ദ്ദേശിച്ചു.
ലോക്ക്ഡൗണിനിടയിലും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സരിന്‍ സ്വര്‍ണം കടത്തി എന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തേക്കെത്തിക്കാന്‍ ഉപയോഗിച്ച വാഹനം ഏതാണ് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് കസ്റ്റംസ് പൊലീസ് സഹായം തേടിയത്. വിമാനത്താവളത്തിലെ കാര്‍ഗോയിലേക്ക് പോകുന്ന റോഡിന് ഇരുവശവുമുള്ള പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments