KeralaLatest NewsNews

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​സൃ​ഷ്ടി ; ​ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ താ​ന്‍ നി​ര​പ​രാ​ധി​യാ​ണെന്ന് സ്വ​പ്ന സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസിൽ താൻ നി​ര​പ​രാ​ധി​യാ​ണെന്ന് സ്വ​പ്ന സു​രേ​ഷ് . അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ഹൈക്കോടതിയിൽ നൽകിയ ജാ​മ്യാ​പേ​ക്ഷ​യിൽ പറയുന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഒ​ന്നും വെ​ളി​പ്പെ​ടു​ത്താ​നി​ല്ല. കം​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സാ​രി​ച്ച​ത്.ത​ന്‍റെ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്രം വ്യാ​ജ​മ​ല്ല. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെന്നും സ്വ​പ്ന സു​രേ​ഷ് പറയുന്നു.

ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് മാ​ധ്യ​മ​വി​ചാ​ര​ണ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണെ​ന്നും ത​നി​ക്ക് ക്ര​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മി​ല്ലെന്നുംസ്വ​പ്ന സു​രേ​ഷ് പറയുന്നു. ത​ന്‍റെ മു​ന്‍​പ​രി​ച​യം അ​റ്റാ​ഷെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തിയെന്നും സ്വ​പ്‌​ന വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button