COVID 19IndiaNews

കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ : ഇന്ത്യയില്‍ മരുന്ന് ഉത്പ്പാദനം തുടങ്ങി : വിദേശരാഷ്ട്രങ്ങളില്‍ 29,000 രൂപ വില വരുന്ന മരുന്നിന് ഇന്ത്യയില്‍ ഈടാക്കുന്നത് 4000 രൂപ

ബെംഗളൂരു : കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ , ഇന്ത്യയില്‍ മരുന്ന് ഉത്പ്പാദനം തുടങ്ങി. കോവിഡിന് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നാണ് ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കുന്നത്. ഇന്ത്യയില്‍ ഈ മരുന്ന് ഇനി 4,000 രൂപയ്ക്കു ലഭിക്കും. ഇന്ത്യന്‍ മരുന്നു നിര്‍മാതാക്കളായ സിപ്ല ലിമിറ്റഡ് ആണ് സിപ്രെമി എന്ന പേരില്‍ രാജ്യത്ത് മരുന്ന് ഉത്പാദിപ്പിക്കുന്നത്. 100 മില്ലി ഗ്രാമിന്റെ ചെറു മരുന്നു കുപ്പിക്ക് 53.34 യുഎസ് ഡോളര്‍ എന്നത് ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, വിലയെക്കുറിച്ച് സിപ്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read Also : കേന്ദ്ര ഇടപെടൽ ; ഡല്‍ഹിയിലെ പ്രതിദിന പരിശോധന 20,000 കടന്നു; രോഗമുക്തി നിരക്ക് 72 ശതമാനം

ഇന്ത്യയിലിറക്കുന്ന മരുന്നിന് 5,000 രൂപയില്‍ കൂടില്ലെന്ന് സിപ്ല നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്. ആദ്യ ബാച്ച് മരുന്നുകള്‍ പുറത്തിറങ്ങിയതായി സിപ്ലയ്ക്കായി മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സോവറിന്‍ ഫാര്‍മ കമ്പനി അറിയിച്ചു. ആദ്യ ബാച്ചായി ഉത്പാദിപ്പിച്ച 10,000 കുപ്പികളില്‍ വിലയുടെ സ്ഥാനത്ത് 4,000 എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരുന്നിന്റെ യൂറോപ്യന്‍ വകഭേദത്തിന് 4,800 രൂപയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഹെറ്റെറോ ലാബ്‌സ് ലിമിറ്റഡിന്റെ റെംഡെസിവിര്‍ മരുന്നായ കോവിഫോറിന്റെ ഒരു ചെറു കുപ്പിക്ക് 5,400 രൂപയാണ് ഈടാക്കുന്നത്. അതേസമയം, റെംഡെസിവിറിന്റെ യഥാര്‍ഥ ഉത്പാദകരായ ഗിലെയദ് സയന്‍സസ് കമ്പനി 100 എംജി കുപ്പിക്ക് 390 യുഎസ് ഡോളറാണ് (29,000 രൂപ) വിലയിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button