തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടപ്പോള്‍ ആശ്ചര്യം , മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് :കെ.കെ വിജയകുമാര്‍. തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് അദ്ദേഹം അറിയിച്ചു.
ചില മാധ്യമങ്ങളില്‍ ബി.എം.എസ്സിനെ വാര്‍ത്ത കെട്ടിചമയ്ക്കാന്‍ തുടങ്ങിയിരുന്നു. തടഞ്ഞുവെച്ചിരിക്കുന്ന പാഴ്സല്‍ ഉടനടി വിട്ടു നല്‍കണമെന്ന് കസ്റ്റംസിനോട് ഉന്നത ട്രേഡ് യൂണിയന്‍ നേതാവ് ആവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ചില ചാനലുകളില്‍ അത് ബി.എം.എസ്സ് നേതാവാണെന്നും വന്നു. വാര്‍ത്ത കണ്ടപ്പോള്‍ അമ്പരപ്പും ആശ്ചര്യവുമുണ്ടായി. ബി.എം.എസ്സിന്റെ ഒരു പ്രവര്‍ത്തകനും ഇതുമായി ബന്ധമില്ലായെന്നറിയാന്‍ വാസ്തവത്തില്‍ അന്വേഷണത്തിന്റെ പോലും ആവശ്യമില്ല.
ഉത്തരവാദിത്ത്വം വഹിക്കുന്നതുമായ പ്രവര്‍ത്തകനോ സാധാരണ പ്രവര്‍ത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ സംഭവങ്ങളുമായി ബന്ധമില്ലായെന്ന് തീര്‍ത്തും ബോധ്യമായി. വസ്തു സ്ഥിതികള്‍ അന്വേഷിക്കാതെ ബി.എം.എസ്സിനെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.കെ.കെ വിജയകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments