ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരേ മൂന്നു ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. ‘ദേശീയ താല്പര്യം സര്‍വശ്രേഷ്ഠമാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോലി അത് സംരക്ഷിക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ മുമ്പ് നിലവിലുണ്ടായിരുന്ന അവസ്ഥ സ്ഥാപിക്കാന്‍ നിര്‍ബന്ധം പിടിക്കാത്തത് എന്തുകൊണ്ട്? നമ്മുടെ പ്രദേശത്തുവെച്ച് നിരായുധരായ 20 ജവാന്‍മാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ചൈനയെ അനുവദിക്കുന്നത് എന്തിന്? ഗാല്‍വന്‍ താഴ്‌വരയുടെ ഭൂമിശാസ്ത്രപരമായ പരാമധികാരത്തെ കുറിച്ച് പരാമര്‍ശിക്കാത്തത് എന്തുകൊണ്ട്?’ എന്നീ മൂന്ന് ചോദ്യങ്ങളാണ് രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.
രണ്ട് രാജ്യങ്ങളിലെയും പ്രത്യേക പ്രതിനിധി ചർച്ചകൾക്കു ശേഷമുള്ള പ്രസ്താവനകളും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‍യിയും തമ്മില്‍ ടെലിഫോണിലൂടെ ചര്‍ച്ചനടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍നിന്ന് ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിന് ഇരുവിഭാഗവും തീരുമാനിച്ചത്
Post Your Comments