പത്തനംതിട്ട • തമിഴ്നാട്ടില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുമല ചേര്‍ക്കോട്ട് കോളനിയില്‍ ചേര്‍ക്കോട്ട് കിഴക്കേക്കരവീട്ടില്‍ സുഭാഷിന്റെ ഭാര്യ മേരീമായസയാണ് (28) മരിച്ചത്.
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നും ഏതാനും ദിവസം മുന്‍പാണ്‌യുവതി കേരളത്തിലെത്തിയത്.ചൊവ്വാഴ്ച ഉച്ചയോടെ മേരിയുടെ സുഹൃത്ത് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് ഭാര്യ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുഭാഷ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ടയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മേരിയുടെ ശ്രവപരിശോധനാ ഫലം വന്ന ശേഷമാകും സംസ്കാര ചടങ്ങുകളെക്കുറിച്ച് തീരുമാനമെടുക്കുക.
( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കാം, സൗജന്യ ഹെല്പ് ലൈന്‍ നമ്പര്‍ : 1056 )
Post Your Comments