കൊച്ചി: ഷംന കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധം, പ്രതികരണവുമായി അന്വേഷണ സംഘം. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് കേസന്വേഷണം നടത്തിയ പ്രത്യേക സംഘം വ്യക്തമാക്കി. പ്രതികളുടെ ലക്ഷ്യം സ്ത്രീകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കല്‍ മാത്രമായിരുന്നുവെന്നാണ് വിലയിരുത്തല്‍. പ്രതികള്‍ നടിമാരെയും മോഡലുകളെയും വലയില്‍ വീഴ്ത്താനായി ഉപയോഗിച്ചിരുന്ന ഓഫര്‍ ആയിരുന്നു സ്വര്‍ണ ബിസിനസ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
read also : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ക്ക് ജാമ്യം
കേസിലെ പ്രതികളാരും സ്വര്‍ണക്കടത്ത് നടത്തിയതായി കണ്ടെത്താനായിട്ടില്ല. ഇവര്‍ക്ക് ഇത്തരത്തിലുള്ള പശ്ചാത്തലമുള്ളതായി അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രതികളുടെയും സാക്ഷികളുടെയും വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്, കൊച്ചി സിറ്റി പൊലീസിന് കത്ത് നല്കി. എന്നാല്‍ ഇതുവരെ വിവരങ്ങളൊന്നും കസ്റ്റംസിന് പൊലീസ് നല്‍കിയിട്ടില്ല. സ്വര്‍ണക്കടത്തിന്റെ പേരില്‍ ബന്ധപ്പെട്ടെന്ന് ഇരകള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്.
Post Your Comments