Latest NewsKeralaCinemaMollywoodNewsEntertainment

കസബ രണ്ടാം ഭാഗം ഉണ്ടാകും ,സൂചന നൽകി – നിർമ്മാതാവ് ജോബി ജോർജ്

വിധി അനുകൂലമായാല്‍ രാജന്‍ സക്കറിയ വീണ്ടും ഒരു വരവ് കൂടി വരും!

മമ്മൂട്ടിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. 2016ലാണ് ഈ സിനിമ തീയറ്ററുകളിലെത്തിയത്.റിലീസ് ചെയ്ത് നാല് വഷം പിന്നിടുന്ന വേളയില്‍, കസബയുടെ രണ്ടാം ഭാഗം വരുന്നെന്ന സൂചന നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.

രാജന്‍ സക്കറിയ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. വിധി അനുകൂലമായാല്‍ രാജന്‍ സക്കറിയ വീണ്ടും ഒരു വരവ് കൂടി വരുമെന്നാണ് ജോബി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാല് കൊല്ലം മുന്‍പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയായുടെ വരവിനു വേണ്ടി.. ആണായിപിറന്ന.. പൗരഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ… Four Years Of KASABA #Goodwill Entertainments #NithinRenjiPanicker#And All You….

shortlink

Related Articles

Post Your Comments

Related Articles


Back to top button