CinemaMollywoodLatest NewsNewsEntertainment

എന്റെ വക ഒരു പവൻ’; ആഷിക്ക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗ് ചലഞ്ച്

അഞ്ച് വർഷം മുൻപ് ബാർക്കോഴ കേസിൽ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തിൽ മറുപടി നൽകി മുസ്‌‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.

അഞ്ച് വർഷം മുൻപ് ബാർക്കോഴ കേസിൽ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തിൽ മറുപടി നൽകി മുസ്‌‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. സ്വർണകടത്ത് കേസിന്റെ പശ്ചാത്തലത്തിൽ #എന്റെ_വക_ഒരു_പവൻ #gold_challenge #aashiq_abu എന്നാണ് പികെ ഫിറോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാർ കോഴക്കേസിന്റെ സമയത്ത് അഷിക് അബു ഇട്ട പോസ്റ്റ് ഇങ്ങനെ: അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500

സൈബർ ലോകത്ത് വലിയ പ്രതികരണമാണ് അന്ന് ഈ പോസ്റ്റിന് ലഭിച്ചത്. അതിന് ബദലായിട്ടാണ് പികെ ഫിറോസ് എന്റെ ന്റെ വക ഒരു പവൻ പോസ്റ്റിട്ടിരിക്കുന്നത്. ..സ്വർണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്. ഈ പശ്ചാതലത്തിലാണ് ആഷിക് അബുവിനെ ഉന്നംവെച്ചുകൊണ്ടുള്ള പി.കെ ഫിറോസിന്റെ പോസ്റ്റ് ചർച്ചയാകുന്നത്. ഇതിനിടെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുവെന്ന ആരോപണം നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ തൊട്ടുപിറകെ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി. ചീഫ് സെക്രട്ടറിയും ഡിജിപിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവശങ്കറിനെ നീക്കാനുള്ള സുപ്രധാന തീരുമാനം ഉണ്ടായത്. ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിന് പകരം ചുമതല നല്‍കി..

shortlink

Related Articles

Post Your Comments

Related Articles


Back to top button