പത്തനംതിട്ട: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവേ കഴിഞ്ഞദിവസം മരിച്ച റാന്നി സ്വദേശിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. റാന്നി ഇടക്കുളം പുത്തന്‍വീട്ടില്‍ സിനു പി.ജേക്കബാണ് (45) ശനിയാഴ്ച രാത്രി മരിച്ചത്. കഴിഞ്ഞ ഒന്നിന് അബുദാബിയില്‍ നിന്നു കുടുംബസമേതമാണ് സിനു എത്തിയത്. കാന്‍സറിനു ചികിത്സയിലായിരുന്ന സിനുവിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു തുടര്‍ന്ന് സ്രവ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.
Post Your Comments