
കൊച്ചി • എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിശദാംശങ്ങള്‍ ചുവടെ,
• ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പിറവം സ്വദേശികളുടെ 30 വയസ്സുള്ള കുടുംബാംഗം.
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ അടുത്ത ബന്ധുവായ 52 വയസ്സ്കാരൻ
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 8, 61 വയസ്സുള്ള കുടുംബാംഗങ്ങളും, 45 വയസ്സുള്ള ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവറും.
• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 45, 19 വയസ്സുള്ള കുടുംബാംഗങ്ങൾ
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പറവൂർ സ്വദേശിയുടെ അടുത്ത ബന്ധുവായ 6 വയസ്സ്കാരി
• ജൂൺ 20 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള തുക്കാക്കര സ്വദേശി
• ജൂൺ 28 ന് മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശി
• ജൂൺ 21 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 വയസ്സുള്ള തേവര സ്വദേശി
• ജൂൺ 24 ന് ഷാർജ -കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള പിണ്ടിമന സ്വദേശി
• ജൂൺ 14 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള കീഴ്മാട് സ്വദേശി
• ജൂൺ 23 ന് മസ്കറ്റ് -കരിപ്പൂർ വിമാനത്തിലെത്തിയ 25 വയസ്സുള്ള കളമശ്ശേരി സ്വദേശി
• ബാംഗ്ളൂർ -കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള ആന്ദ്ര സ്വദേശി.
• ജൂലൈ 4 ന് ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ആലുവ. സ്വദേശി, അതെ വിമാനത്തിലെത്തിയ 31 വയസ്സുള്ള ചൂർണിക്കര സ്വദേശി
• ജൂലൈ 4 ന് സൗദി -കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആരക്കുഴ സ്വദേശി
• ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസ്സുള്ള ചൂർണ്ണിക്കര സ്വദേശി, ആലങ്ങാട് സ്വദേശിയായ 38 വയസ്സുള്ള പത്രപ്രവത്തകൻ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു
• കൂടാതെ മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേരും ജില്ലയിൽ ചികിത്സയിലുണ്ട്.
• രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിൽ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും ഇന്നലെ കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിൽ ഉള്ളത്.
• (6/7.20) രോഗം സ്ഥിരീകരിച്ച 49 വയസുള്ള കീഴ്മാട് സ്വദേശിയുടെ സമ്പർക്കപട്ടിക തയാറാക്കി വരുന്നു. നിലവിൽ ഇതിൽ 20 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
• (6/7./20) രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശിയായ വൈദികന്റെ സമ്പർക്ക പട്ടികയിൽ നിലവിൽ 15 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽപെട്ട 7 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.
• ജില്ലയിൽ 20 പേർ രോഗമുക്തി നേടി. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള തൃപ്പണിത്തറ സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള എളന്തിക്കര സ്വദേശി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തിരുവാണിയൂർ സ്വദേശി, മെയ് 19 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള പാലക്കാട് സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ഞാറയ്ക്കൽ സ്വദേശി, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 16 വയസ്സുള്ള പനമ്പള്ളി നഗർ സ്വദേശി, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള ചുള്ളിക്കൽ സ്വദേശിനി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 29 വയസ്സുള്ള കൂനമ്മാവ് സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള ഇടപ്പള്ളി സ്വദേശി, ജൂൺ 24ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുള്ള പല്ലാരിമംഗലം സ്വദേശി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള കടമക്കുടി സ്വദേശി, ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 73 വയസ്സുള്ള മലപ്പുറം സ്വദേശി , ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 24 ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള ആയവന സ്വദേശിനി, ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 53 വയസ്സുള്ള കാഞ്ഞൂർ സ്വദേശി എന്നിവർ രോഗ മുക്തി നേടി.
• ചൊവ്വാഴ്ച 1158 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 620 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13642 ആണ്. ഇതിൽ 11743 പേർ വീടുകളിലും, 531 പേർ കോവിഡ് കെയർ സെന്ററുകളിലും 1368 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ചൊവ്വാഴ്ച 36 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 20
സ്വകാര്യ ആശുപത്രി-16
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 34 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 4
അങ്കമാലി അഡ്ലക്സ്- 18
സ്വകാര്യ ആശുപത്രി-12
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 272 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 85
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
അങ്കമാലി അഡ്ലക്സ്- 113
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
സ്വകാര്യ ആശുപത്രികൾ – 67
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 213 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 96 പേരും അങ്കമാലി അഡല്ക്സിൽ 113 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.
• ചൊവ്വാഴ്ച ജില്ലയിൽ നിന്നും 263 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 337 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 21 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 412 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ക്ലസ്റ്റർ കണ്ടയ്ൻമെൻറ് സോൺ ടെസ്റ്റിങ് സ്ട്രാറ്റജിയുടെയും സെൻറിനൽ സർവെയ്ലൻസ് ടെസ്റ്റിങിൻ്റെയും ഭാഗമായി പുതുതായി ആരംഭിച്ച ആൻറിജൻ ടെസ്റ്റുകളിൽ 167 എണ്ണം നെഗറ്റീവ് ആണ്. ജില്ലയിൽ ടെസ്റ്റിങ് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൂൾ ടെസ്റ്റിങ് ഊർജിതമാക്കി. കൺവെൻഷൻ ആർ.ടി.പി.സി.ആർ ടെസ്റ്റിങ് വഴിയും ട്രൂ നാറ്റ് ടെസ്റ്റിങ് മുഖേനയും നടത്തപ്പെടുന്ന പരിശോധനകളിലും പൂൾ ടെസ്റ്റിങ് ഊർജിതമാക്കി.
• ജില്ലയിലെ മൊബൈൽ സാമ്പിൾ കളക്ഷൻ യൂണിറ്റിലെ ഡോക്ടര്മാരടക്കമുള്ള ടീം അംഗങ്ങൾക്ക് ടെസ്റ്റിങ് , സാമ്പിൾ ശേഖരണം, പാക്കിങ്, ഡോക്യൂമെന്റഷൻ , വ്യക്തിഗത സുരക്ഷാഉപാധികളുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.
• ചൊവ്വാഴ്ച 548 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 117 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 5499 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 464 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 40 ചരക്കു ലോറികളിലെ 51 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 22 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
Post Your Comments