
മാവേലിക്കര : ജീവനോടെയുള്ള വീട്ടമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നാടു മുഴുവൻ പോസ്റ്റർ നിറഞ്ഞു. മാവേലിക്കര തഴക്കരകല്ലിമേല്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ആദരാഞ്ജലി അര്‍പ്പിച്ച് കൊച്ചാലുംമൂട്ടിലും പരിസരത്തും വൈദ്യുതി പോസ്റ്റുകളിലും വീടിൻ്റെ മതി’ലുകളിലും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
വീട്ടമ്മ മകള്‍ക്കൊപ്പം കഴിഞ്ഞ ഏതാനം നാളുകളായി ചെങ്ങന്നൂര്‍ ചെറിയനാട്ട് ആണ് താമസം. ഏറെ നാളായി ഇവരെ കാണാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതിയാണോ പോസ്റ്റർ പതിച്ചത് എന്ന് വ്യക്തമല്ല. ആരെങ്കിലും തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്നാണോ എന്നും നാട്ടുകാർ സംശയം ഉന്നയിക്കുന്നു.
പോസ്റ്റർ പതിച്ചത് മനപ്പൂര്‍വം ചെയ്തതാണോ എന്നും അറിയില്ലെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. അതേസമയം സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.
Post Your Comments