News

ടിക് ടോക്ക് നിരോധിച്ചിട്ടും ഇന്ത്യയില്‍ വീണ്ടും : ഇത്തവണ എപികെമിററിര്‍ വഴി ഡൗണ്‍ലോഡിംഗ് : ടെലികോം കമ്പനികള്‍ക്ക് എതിരെ കര്‍ശന നടപടി

എപികെ ഡൗണ്‍ലോഡിങ് വെബ്‌സൈറ്റായ എപികെമിററിലൂടെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യുന്നു , ടെലികോം കമ്പനികള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ടിക്ടോക് അപ്രത്യക്ഷമാകുമ്പോള്‍, എപികെ-കളിലൂടെ ആപ്ലിക്കേഷന്‍ സൈഡ്ലോഡുചെയ്യുന്നത് പുതിയ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ നേടാനുള്ള ഏക മാര്‍ഗമാണ്.

Read Also :  ഇന്ത്യ – ചൈന ത‍‍ർക്കത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക; ഇന്ത്യയിൽ ചൈനീസ് വിരുദ്ധ വികാരം ആളിക്കത്തുന്നു

കഴിഞ്ഞ തവണ ടിക് ടോക്കിനെ ഇന്ത്യയില്‍ നിരോധിച്ച സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് സംഭവം. 2019 ല്‍, രാജ്യത്ത് ടിക് ടോക്ക് നിരോധിച്ച കോടതി ഉത്തരവിന് നാല് ദിവസത്തിന് ശേഷം, എപികെ മിറര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഏകദേശം 15 മടങ്ങ് വര്‍ധിച്ചിരുന്നു. ഇന്ത്യയില്‍ ഈ ആപ്ലിക്കേഷനുകള്‍ തടയാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്ത് ടിക് ടോക് സേവനം സ്വമേധയാ നിര്‍ത്തി, ഉപയോക്താക്കളെ അറിയിച്ചുകൊണ്ട് ഒരു അറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയായതിനാല്‍ ടിക് ടോക്ക്, ഹലോ, വിഗോ വിഡിയോ, മറ്റ് 56 ചൈനീസ് ആപ്ലിക്കേഷനുകള്‍ എന്നിവ സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് നിരോധിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിനെ കാണുമെന്ന് ടിക് ടോക്ക് വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button