Latest NewsKeralaNews

സംസ്ഥാന ചരിത്രത്തിലാദ്യമായി 30 കിലോ സ്വര്‍ണകള്ളക്കടത്തിന്റെ കണ്ണികള്‍ വമ്പന്‍ സ്രാവുകള്‍ :  കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഐ.ടി ഹെഡ് : സ്വപ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലാദ്യമായി 30 കിലോ സ്വര്‍ണകള്ളക്കടത്തിന്റെ കണ്ണികള്‍ വമ്പന്‍ സ്രാവുകള്‍ , കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഐ.ടി ഹെഡ് കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കണ്ടെത്തിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. വകുപ്പില്‍ ജോലി നോക്കുന്ന സ്വപ്ന സുരേഷ് എന്ന യുവതിയെയാണ്. നിലവില്‍ ഇവര്‍ കെ.എസ്.ഐ.ടിയിലാണ് ഇവര്‍ ജോലിചെയ്യുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്നതാണ് പദവി. ഇവിടെ ജോലി ലഭിക്കുന്നതിന് മുന്‍പ് സ്വപ്ന യു.എ.ഇ. കോണ്‍സുലേറ്റില്‍ എക്സിക്യുട്ടീവ് സെക്രട്ടറിയായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെടും എന്നുറപ്പായതോടെ യുവതി ഒളിവിലാണ്.

Read Also : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണകള്ളക്കടത്ത് : പിടിച്ചെടുത്തത് 30 കിലോ സ്വര്‍ണം

പലപ്പോഴായ വലിയ അളവിലാണ് സ്വപ്നയും സംഘവും സ്വര്‍ണം കടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നതിന്റെ അനുഭവത്തില്‍ നയതന്ത്ര ബാഗേജിലെത്തുന്ന വസ്തുക്കളില്‍ പരിശോധന കുറവാണെന്ന തിരിച്ചറിവാണ് ഈ വഴി സ്വര്‍ണകടത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു. ശരീരത്തിലും മറ്റും ചെറിയ അളവില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നവരെ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിക്കുമ്പോള്‍ സ്വപ്നയുടെ സംഘം കിലോക്കണക്കിനാണ് സ്വര്‍ണം കള്ളക്കടത്ത് നടത്തിയത്. ഒരു ഇടപാടില്‍ നിന്നുമാത്രം 25 ലക്ഷത്തില്‍പരം രൂപയാണ് ഇവര്‍ സമ്പാദിച്ചിരുന്നത്.

കള്ളക്കടത്തില്‍ സ്വപ്നയ്ക്ക് കൂട്ടാളിയായി സരിത്ത് എന്ന യുവാവും ഉണ്ടായിരുന്നു.സരിത്തായിരുന്നു വിമാനത്താവളത്തില്‍ ദുബായ് കോണ്‍സുലേറ്റിലേക്ക് എന്ന പേരില്‍ എത്തുന്ന ബാഗേജുകള്‍ കൈപ്പറ്റിയിരുന്നത്. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. സരിത്ത് ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button