Latest NewsInternational

നേപ്പാള്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം സമവായമാകാതെ പിരിഞ്ഞു, കമ്യൂണിസ്‌റ്റ് പാർട്ടിയിൽ കടുത്ത ഭിന്നത

പാര്‍ട്ടിയെ പിളര്‍ത്താന്‍ ഒലി നടത്തുന്ന നീങ്ങള്‍ക്ക് പാര്‍ട്ടിക്കുളളില്‍ തന്നെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.

കാഠ്മണ്ഡു: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ദഹലും ചേര്‍ന്ന് നടത്തിയ സംയുക്ത യോഗം സമവായമാകാതെ പിരിഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.പാര്‍ട്ടിയെ പിളര്‍ത്താന്‍ ഒലി നടത്തുന്ന നീങ്ങള്‍ക്ക് പാര്‍ട്ടിക്കുളളില്‍ തന്നെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.

ഒലി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മാധവ് നേപ്പാള്‍, ജലനാദ് കഹാല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ജൂണ്‍ 30 ന് നടന്ന സംയുക്തയോഗത്തിലും കടുത്ത വിമര്‍ശനമാണ് ഒലി നേരിട്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒലി സര്‍ക്കാര്‍ കടുത്ത പരാജയമാണെന്നു പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തി യോഗം ചേരാന്‍ തീരുമാനിച്ചത്.

ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറിയതിനു പിന്നിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്ന ബുദ്ധികേന്ദ്രം

കഴിഞ്ഞ ദിവസം ദഹലും ഒലിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒലി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്നായിരുന്നു ദഹലിന്റെ ആവശ്യം.സ്ഥാനമൊഴിയണമെന്ന നിലപാട് ഒഴികെ മറ്റെന്ത് വിഷയത്തെക്കുറിച്ചും സംസാരിക്കാന്‍ തയ്യാറാണെന്ന് ഒലി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒലിയുടെ രാജി മാത്രമായിരുന്നു നേതാക്കളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button