Latest NewsNewsIndia

പൊലീസുകാരെ വെടിവെച്ച് കൊന്ന സംഭവം; വികാസ് ദുബെയ്ക്കായി നേപ്പാള്‍ അതിര്‍ത്തിയിലും അന്വേഷണം ഊർജ്ജിതം; ദുബെയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച പാരിതോഷികം ഉയർത്തി

63 കൊലക്കേസ്സില്‍ പ്രതിയായിട്ടുള്ള വികാസ് ദുബെക്കെതിരെ റെയ്ഡ് നടത്തവേയാണ് ഒരു ഡെപ്യൂട്ടീ സുപ്രണ്ട് അടക്കം 8 പോലീസുദ്യോഗസ്ഥരെ ഇയാളും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയത്

കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബെയ്ക്കായി പോലീസ് നേപ്പാള്‍ അതിര്‍ത്തിയിലും അന്വേഷണം ഊർജ്ജിതമാക്കി. ദുബെ നേപ്പാളിലേക്ക് കടക്കുന്നതിനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ഇയാള്‍ക്കായി അതിര്‍ത്തി ഗ്രാമങ്ങളില്‍ ഫോട്ടോ പതിപ്പിച്ച് തിരച്ചില്‍ തുടരുകയാണ്.

അതേസമയം, ദുബെയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ 25 അംഗ സംഘത്തിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ സംഘം ഉത്തര്‍ പ്രദേശിലെ വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലുമായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അതേസമയം ഇയാളുടെ സഹായിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

ALSO READ: വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്താനായി രാജ്യത്തെ യുവാക്കളെ പ്രേരിപ്പിച്ചു; ഖാലിസ്താന്‍ ഭീകര സംഘടനയുടെ വെബ്‌സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

63 കൊലക്കേസ്സില്‍ പ്രതിയായിട്ടുള്ള വികാസ് ദുബെക്കെതിരെ റെയ്ഡ് നടത്തവേയാണ് ഒരു ഡെപ്യൂട്ടീ സുപ്രണ്ട് അടക്കം 8 പോലീസുദ്യോഗസ്ഥരെ ഇയാളും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയത്. എട്ട് പോലീസുദ്യോഗസ്ഥരെ വെടിവെച്ചിട്ട ശേഷം ദുബെയും സംഘവും കഴിഞ്ഞ ദിവസമാണ് രക്ഷപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ വികാസ് ദുബെ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദുബെയുടെ വീട്ടിലേക്കുള്ള വഴികള്‍ ആദ്യം മണ്ണിട്ട് തടഞ്ഞുള്ള ആസൂത്രിത നീക്കത്തെ മറികടന്ന് നീങ്ങിയ പോലീസ് സംഘത്തിനെ വളഞ്ഞിട്ട് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനിടെ വീടിനകത്തേക്ക് പാഞ്ഞുകയറിയ മൂന്ന് പോലീസുദ്യോഗസ്ഥരെ നിഷ്ഠൂരമായിട്ടാണ് ദുബെ വെട്ടിയും വെടിവെച്ചും ഇല്ലാതാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button