Latest NewsKeralaIndia

ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണക്കടത്ത്: ആരോപണങ്ങളെല്ലാം നിഷേധിച്ച് യുഎഇ കോൺസുലേറ്റ്, കേന്ദ്രം ഇടപെടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ യുഎഇ കോൺസുലേറ്റ്. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രം എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നും, മുൻ പിആർഒയെയാണ് ഇതിന് ചുമതലപ്പെടുത്തിയതെന്നും കോൺസുൽ കസ്റ്റംസിനെ അറിയിച്ചു. മുൻ പിആർഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നും 30 കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്.

ദുബായില്‍ നിന്നാണ് പല ബോക്‌സുകളിലായി സ്വര്‍ണം എത്തിയത് . ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണക്കടത്ത് ഇതാദ്യമായാണ്. യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം മണക്കാടാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എതിതിയതിനാല്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് സ്വര്‍ണം പിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞ് വീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാലുമണിക്കൂർ വരാന്തയിൽ കിടന്നതായി ആരോപണം

ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിന് മാത്രമാണ്. അങ്ങനെയിരിക്കെ സ്വർണ്ണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുളളത്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.

നയതന്ത്ര വിഷയമായതിനാൽ വിദേശകാര്യമന്ത്രാലയം ഉൾപ്പെടെ ഉന്നത ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ദുബായിൽ നിന്നും കാർഗോ അയച്ചത് മുതൽ സമഗ്ര അന്വേഷണം നടത്തേണ്ടി വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കസ്റ്റംസ് കമ്മീഷണറുടെ നേരിട്ടുളള നേതൃത്വത്തിലാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button