കുവൈത്തില്‍ കോവിഡ് കേസുകളുടെ എണ്ണം അമ്പതിനായിരം കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 703 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 50,644 ആയി ഉയര്‍ന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 463 പേര്‍ കുവൈത്ത് സ്വദേശികളും 240 പേര്‍ വിദേശികളുമാണ്.
അല്‍ അഹമദി ഏരിയ – 209, അല്‍ ജഹ്ര ഏരിയ – 180, അല്‍ ഫര്‍വാനിയ ഏരിയ – 131, ഹസ്വാല്ലി ഏരിയ – 115, ക്യാപിറ്റല്‍ ഏരിയ -60 എന്നിങ്ങനെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. അതേസമയം ഇന്ന് അഞ്ച് പുതിയ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഗോരബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം 373 ആയി.
538 പേര്‍ രോഗമുക്തരായതായും ഇന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 41,001 ആയി. രാജ്യത്ത് 3,351 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 409,335 ആയി ഉയര്‍ന്നു.
152 പേര്‍ ഇപ്പോള്‍ നിലവില്‍ അത്യാഹിത വിഭാഗത്തിലാണ്. 9270 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ചികിത്സയിലുണ്ട്.
Post Your Comments