തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസുകാരുടെ അനാവശ്യ യാത്രകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നൽകി.ഡ്യൂട്ടി സ്ഥലത്തു നിന്നു പോലീസുകാര്‍ നേരെ വീട്ടിലേക്കു പോകണം. ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളും അടക്കം സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.
ജോലി നോക്കുമ്ബോള്‍ സുരക്ഷാ മാനദണ്ഡം കര്‍ശനമായി പാലിക്കണം. കണ്ടെയ്ന്മെന്റ് സോണില്‍ അടക്കം ജോലി നോക്കുന്ന പോലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നും നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ ജോലി നോക്കിയ തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപിലെ പോലീസുകാരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധം പുലര്‍ത്തിയ 28 പോലീസുകാരെ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്.
അതേസമയം, മലപ്പുറം ജില്ലയില്‍ 37 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ക്ക് മാത്രമാണ് ഇന്നലെ സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 32 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ആറ് പേര്‍ കോഴിക്കോട് ജില്ലയിലും മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിയായ ഒമ്ബത് വയസുകാരനാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ താനാളൂര്‍ കെ. പുരം പുത്തന്‍തെരുവ് സ്വദേശി (37), മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (58), എ.ആര്‍ നഗര്‍ ശാന്തിവയല്‍ സ്വദേശി (43), ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
Post Your Comments