News

കോവിഡ് വാക്‌സിന്‍ 2021 ല്‍ : യുഎസിനെ തള്ളി വിശദാംശങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവിദഗ്ദ്ധര്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്സിന്‍ 2021 ല്‍, യുഎസിനെ തള്ളി വിശദാംശങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവിദഗ്ദ്ധര്‍ . കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുകയായിരുന്നു.. കോവിഡ് വാക്‌സിന്‍ ആദ്യം കണ്ടുപിടിക്കുന്ന രാജ്യം അമേരിക്ക ആയിരിക്കുമെന്നും എത്രും വേഗം അതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നുമായിരുന്നു ട്രംപ് അഭിപ്രായപ്പെട്ടത്.

Read Also :  കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചുണ്ടായ പുതിയ വകഭേദം പഴയതിനേക്കാല്‍ എളുപ്പത്തില്‍ പടരുമെന്ന് ആഗോള പഠനം

വൈറ്റ്ഹൗസില്‍ ഒരുമാസം മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപ് പറഞ്ഞതുപോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2021ഓടെ മാത്രമേ കോവിഡ് വാക്‌സിന്‍ കണ്ടെത്താനാകൂ എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.

വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ തന്നെ അനേകം പേരില്‍ പരീക്ഷണം നടത്തിയ ശേഷമേ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button