കോവിഡിന്റെ പിടിയിലാണ് തമിഴ്നാട് ഇപ്പോളും. സംസ്ഥാനത്തെ മൊത്തത്തില്‍ ആശങ്കയിലാഴ്ത്തി കൊണ്ടാണ് ഓരോ ദിനവും കടന്നു പോകുന്നത്. ഇന്ന് ഇതാ തുടര്‍ച്ചയായ നാലാം ദിവസവും 4,000 ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് ഞായറാഴ്ച 4,150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,11,151 ആയി ഉയര്‍ന്നുവെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം ഞായറാഴ്ച 60 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധയോടെ മരിച്ചവരുടെ എണ്ണം 1,510 ആയി. ഇന്ന് 2,186 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 62,778 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 46,860 ആണെന്ന് ബുള്ളറ്റിന്‍ അറിയിച്ചു. റാമ്പിംഗ് അപ്പ് ടെസ്റ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൊത്തം 34,831 സാമ്പിളുകള്‍ പരിശോധിച്ചു, ഇതോടെ പരിശോധിച്ചവരുടെ മൊത്തം എണ്ണം 13.41 ലക്ഷമായി.
കോവിഡ് ഭീതി ഏറെ നിലനില്‍ക്കുന്ന സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 4,343 കേസുകളാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 4,329 കേസുകളും 4,280 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments