Latest NewsNewsIndia

പാക് അധീന കശ്മീരിന് പാകിസ്താനില്‍ നിന്നും മോചനം വേണം; പി ഓ കെ യിൽ ഇമ്രാന്‍ സര്‍ക്കാര്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത്; രൂക്ഷ വിമർശനവുമായി ഡിജിപിആര്‍

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പാക് അധീന കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് റിലേഷന്‍സ് രംഗത്ത്. പാക് അധീന കശ്മീരിന് പാകിസ്താനില്‍ നിന്നും മോചനം വേണമെന്ന് ഡിജിപിആര്‍ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. പാക് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിജിപിആര്‍ ഉന്നയിച്ചത്.

പാക് അധീന കശ്മീരിലെ ജനങ്ങള്‍ വലിയ പീഡനമാണ് അനുഭവിക്കുന്നത്. ഇതിനു പുറമെ ഭീകരവാദവും വന്‍തോതില്‍ പ്രചരിക്കുന്നു. കഴിഞ്ഞ 70 വര്‍ഷമായി പാകിസ്താന്‍ ഭരണാധികാരികള്‍ നടത്തുന്ന വിവേചനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു’. ഡിജിപിആര്‍ വെബ്‌സൈറ്റില്‍ കുറിച്ചു. ‘പാക് അധീന കശ്മീരില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത്. പാകിസ്താന്‍ പട്ടാളവും പോലീസുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ട പാക് പോര്‍ വിമാനമായ എഫ്-16നെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളും ഡിജിപിആര്‍ നടത്തി. സ്വന്തം രാജ്യത്തെ ജനങ്ങളില്‍ നിന്നും പാകിസ്താന്‍ വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് ഡിജിപിആര്‍ ആരോപിച്ചു. കൊല്ലപ്പെട്ട വൈമാനികന്റെ കുടുംബത്തെ ആദരിക്കുന്നു. സത്യങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നും ഡിജിപിആര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button