കൊച്ചി: എറണാകുളത്ത് കോവിഡ് രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തോപ്പുംപടി സ്വദേശിയായ 66കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. പ്രമേഹത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹം ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
Post Your Comments