COVID 19KeralaLatest NewsNews

എറണാകുളത്ത് ഉറവിടം വ്യക്തമല്ലാതെ ആറ് കേസുകള്‍: ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന് സൂചന

കൊച്ചി: എറണാകുളത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോ​ഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. തൃക്കാക്കരയിലെ ഒരു വീട്ടമ്മ, ആലുവയിലെ ഓട്ടോ ഡ്രൈവർ, പറവൂറിലെ സെമിനാരി വിദ്യാർത്ഥി,പാലാരിവട്ടത്തുള്ള എൽഐസി ഏജന്റ്, കടവന്ത്ര സ്വദേശിയായ നേവിയിലെ ഒരു ഉദ്യോഗസ്ഥൻ, കൊച്ചി കോര്‍പ്പറേഷൻ പരിധിയിലെ ഒരു ആക്രി കച്ചവടക്കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Read also: അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന: അധികൃതരുടെ വിശദീകരണം

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നാളെ പുലർച്ചെ മുതൽ കർശന പരിശോധനയുണ്ടാകും. അമ്പത് എസ്ഐമാരുടെ നേതൃത്വത്തിലാണ് ജില്ലയിൽ വ്യാപകമായി പരിശോധന നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button