Latest NewsKerala

ഇന്ധന വില വർധന കേന്ദ്രത്തിന്റെ മാത്രം തലയിൽ കെട്ടിവെക്കേണ്ട, കുറയ്‌ക്കേണ്ടത് സംസ്ഥാന സർക്കാർ : അഡ്വക്കേറ്റ് നോബിൾ മാത്യു

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വാചകമടിക്കാതെ ഇന്ധനവില കുറക്കുന്നതിനുള്ള ക്രിയാത്മക നടപടികളുമായി കേരളം മുന്നോട്ടു വന്നു മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആകണം

ഇന്ധന വർധനവിന്റെ കുറ്റം കേന്ദ്രത്തിന്റെ മാത്രം തലയിൽ കെട്ടിവെച്ചു സംസ്ഥാന സർക്കാർ കൈ കഴുകരുതെന്ന്‌ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ നോബിൾ മാത്യു. വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വാചകമടിക്കാതെ ഇന്ധനവില കുറക്കുന്നതിനുള്ള ക്രിയാത്മക നടപടികളുമായി കേരളം മുന്നോട്ടു വന്നു മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ ആരോപണം. പോസ്റ്റ് കാണാം:

പെട്രോൾ വില വർധനവിന്റെ പാപഭാരം മുഴുവൻ കേന്ദ്രത്തിന്റെ ചുമലിൽ ഇട്ടു കൈകഴുക്കുകയാണ് കേരളവും രാജ്യ വിരുദ്ധരായ മറ്റു സമ്മർദ്ദ ഗ്രൂപ്പുകളും.എന്നാൽ യാഥാർഥ്യം അങ്ങിനെയല്ല .പെട്രോൾ ഡീസൽ വിലയിലെ സിംഹ ഭാഗവും സംസ്ഥാനങ്ങൾക്കാണ് പോകുന്നത് .ഇന്ധനവിലയുടെ 34 ശതമാനം സംസ്ഥാന നികുതിയാണ് .ലിറ്ററിന് ഒരു രൂപ സർചാർജ്ജ് .ഇതൊക്കെ ഉപേക്ഷിച്ചാൽ കേരളത്തിൽ ഇന്ധനം 60 രൂപയ്ക്കു വിൽക്കാം .

എന്നാൽ സംസ്ഥാനം അതിനു തയ്യാറാകാതെ കേന്ദ്രത്തിന്റെ നേരെ വിരൽ ചൂണ്ടുക മാത്രമാണ് ചെയ്യന്നത് GST ഉള്ള ഇനങ്ങളിൽ ഇന്ധനങ്ങളെ പെടുത്തിയിട്ടില്ല .അതിനും കാരണം കേരളമാണ് .ഇന്ധനങ്ങൾക്കു ജി എസ് ടി ഏർപ്പെടുത്തുന്നതിനെ കേരളം നഖശിഖാന്തം എതിർക്കുന്നു.ഇത് ജി എസ് ടിക്ക് കീഴിൽ വന്നാൽ പെട്രോൾ 50 രൂപയ്ക്കു നൽകാം .

പെട്രോൾ വില വര്ധനവിലൂടെ കേന്ദ്രം സമാഹരിക്കുന്ന തുകയിൽ 33 ശതമാനം അതാത് സംസ്ഥാനങ്ങൾക്കാണ്.ഇത് വേണ്ടെന്നു വെച്ചാൽ പോലും ഇന്ധന വില കുറയും .
ഇതൊക്കെയാണ് വസ്തുതകൾ എന്നിരിക്കെ ഇന്ധന വില വർദ്ധനവ് കേന്ദ്ര സർക്കാരിന്റെ ലാഭം കേന്ദ്ര സർക്കാരിനാണ് എന്ന് പുകമറ പരത്തുകയാണ് കേരളം.

സംസ്ഥാന സർക്കാർ പറയുന്ന കാര്യങ്ങളിൽ യാതൊരു ആത്മാർത്ഥതയും ഇല്ല.ഉണ്ടെങ്കിൽ അവർ തങ്ങളുടെ പങ്കു വേണ്ടെന്നു വെച്ച് വിലകുറക്കുക .

മറ്റൊരു ഗൗരവകരമായ വസ്തുത ലഭിക്കുന്ന പണത്തിന്റെ വിനിയോഗമാണ്.കേന്ദ്രം തങ്ങൾക്കു ലഭിക്കുന്ന നികുതി ഉപയോഗിച്ചാണ് റേഷൻ മുതൽ; റോഡ് പണി വരെ നടത്തുന്നത് .വ്യോമയാനവും രാജ്യ സുരക്ഷയും ഉൾപ്പെടെ സുപ്രധാന ചുമതലകൾ കേന്ദത്തിനുണ്ട് .കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതം പാർട്ടിക്കാർക്കും പിണറായി വിജയനും വേണ്ടിയുള്ള വക്കീൽ ഫീസ് നൽകാൻ തന്നെ തികയുന്നില്ല.

കേരളം നടത്തുന്ന രാഷ്ട്രീയ പക്ഷപാതിത്വ നിയമനങ്ങളുംമറ്റുള്ള ധൂർത്തുകളും ഈ നികുതി വിഹിതം ഉപയോഗിച്ചാണ് .

അതുകൊണ്ടു വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വാചകമടിക്കാതെ ഇന്ധനവില കുറക്കുന്നതിനുള്ള ക്രിയാത്മക നടപടികളുമായി കേരളം മുന്നോട്ടു വന്നു മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആകണം .

വന്ദേ മാതരം
അഡ്വ നോബിൾ മാത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button