COVID 19Latest NewsNewsIndia

കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ഭുവനേശ്വര്‍: മകന്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ് പരിധിയിലുള്ള നാരായണ്‍പുര്‍സാസന്‍ ഗ്രാമത്തിലെ രാജ്കിഷോര്‍ സത്പതിയും ഭാര്യ സുലോചന സത്പതിയുമാണ് 27 കാരനായ ഏകമകന്‍ സിമാഞ്ചല്‍ സതാപതി ഭുവനേശ്വറിലെ ആശുപത്രിയില്‍ അന്തരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

പങ്കലവാഡി ഗ്രാമത്തിലെ കോവിഡ് കെയര്‍ സെന്ററിലെ പ്രവര്‍ത്തകനായിരുന്നു സിമാഞ്ചല്‍. കഴിഞ്ഞ മെയ് മാസം മുതലാണ് ദമ്പതികളുടെ അവിവാഹിതനായ മകനെ കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ഗഞ്ചത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഭുവനേശ്വറിലെ കോവിഡ് -19 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ വച്ച് തന്നെ മരിക്കുകയായിരുന്നു.

മകന്റെ മരണം ഉള്‍ക്കൊള്ളാനാകാതിരുന്ന രാജ്കിഷോര്‍ സതാപതി വീടിന് സമീപത്തെ മരത്തിലും അമ്മ സുലോചനയെ വീടിനകത്തും തൂങ്ങി മരിക്കുകയായിരുന്നു. അണുബാധയുണ്ടാകുമോ എന്ന ആശങ്കയില്‍ ഗ്രാമവാസികള്‍ ആരും തന്നെ അവരുടെ ശരീരത്തില്‍ തൊട്ടില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസും കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button