MollywoodLatest NewsKeralaCinemaNewsIndiaBollywoodEntertainmentInternationalHollywoodKollywoodMovie GossipsMovie Reviews

ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാക്കാന്‍ അജയ് ദേവ്ഗണ്‍

അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അർപ്പിച്ചു അജയ് ദേവ്ഗൺ .ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു. 20 സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ്‍ പ്രഖ്യാപിച്ചു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

സിനിമയൊരുക്കുന്നു.ചിത്രത്തിന് പേരിട്ടിട്ടില്ല…ചൈനക്കെതിരെ പോരാടി വീരമൃത്യു വരിച്ച 20 സൈനികരെ കുറിച്ചാണ് ചിത്രം പറയുക.അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.അജയ് ദേവ്ഗണ്‍ ഫിലിംസും സെലക്ട് മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍എല്‍പിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും” എന്നാണ് ട്വീറ്റ്.അജയ് ദേവ്ഗണ്ണിന്റെ പുതിയ സിനിമ ‘മൈതാന്‍’ ആണ്. അടുത്ത വര്‍ഷം ഓഗസ്റ്റ് 13നാണ് ചിത്രം റിലീസിനെത്തുക. തെന്നിന്ത്യന്‍ താരം പ്രിയാമണി ആണ് ചിത്രത്തില്‍ നായിക. ഗജ്രാജ് റാവോ മറ്റൊരു പ്രധാന താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button