ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ ആഗസ്റ്റ് പകുതിക്ക് മുൻപ് വിപണിയിലെത്തിക്കാന്‍ പരീക്ഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍ദ്ദേശത്തില്‍ വിശദീകരണവുമായി ഐ.സി.എം.ആര്‍. രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരീക്ഷണം മുന്നോട്ട് പോകുന്നതെന്നും മനുഷ്യരിലും മൃഗങ്ങളിലും ഒരേസമയം പരീക്ഷണം നടത്താമെന്നും എന്നാൽ ഇതിന് ചട്ടങ്ങൾ ഉണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.എം.ആര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചിരുന്നു. പരീക്ഷണങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിക്കണമെന്നും അനാവശ്യസമ്മര്‍ദ്ദം ഗവേഷണങ്ങളെ ബാധിക്കുമെന്നുമുള്ള വിമർശനവുമായി ആരോഗ്യവിദഗ്ധർ രംഗത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐ.സി.എം.ആറിന്റെ വിശദീകരണം.
Read also: യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്
ഭാരത് ബയോടെക്കുമായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേര്‍ന്ന് ഐ.,സി.എം.ആര്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍. മൃഗങ്ങളിലടക്കമുള്ള വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജകയരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ കൊവാക്‌സിന്‍ രണ്ടാം ഘട്ടമായി മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കുകയുണ്ടായി. മനുഷ്യരില്‍ ആദ്യമായി വൈറസ് കുത്തിവച്ചശേഷം മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷണങ്ങൾ നടത്തേണ്ടത്.
Post Your Comments