അബുദാബി: യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അപ്രതീക്ഷിത വിലക്ക്. ഇന്ന് ഉച്ചയ്ക്ക് 02:20ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തേണ്ടിയിരുന്ന അബുദാബി സംസ്ഥാന കെ എം സി സി ചാര്‍ട്ടര്‍ ചെയ്ത ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇ വൈ 2 വിമാനത്തിന് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കി.
183 യാത്രക്കാരാണ് റദ്ദാക്കിയ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5 കുട്ടികളുമുണ്ട്. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിമാന കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങളിൽ തിരിച്ച് ആളുകളെ കൊണ്ടുവരരുതെന്ന് യുഎഇ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.
Post Your Comments