കൊച്ചി : എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ പോലീസും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നുവെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് പരിശോധന നടന്നത്.
പരിശോധനയിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ക്കറ്റില്‍ നിന്ന 30 ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകള്‍ അടപ്പിക്കുകയും ചെയ്തു. കോര്‍പറേഷന്‍ സെക്രട്ടറിയുടെയും ഡി.സി.പി.:ജി. പൂങ്കുഴലിയുടെയും നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന.
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ എത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. വരുംദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ മാര്‍ക്കറ്റ് അടച്ചിടേണ്ടി മുവരുമെന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. ചട്ട നിയന്ത്രണം തുടര്‍ന്നാല്‍ കടകള്‍ അടച്ചു പൂട്ടുക മാത്രമല്ല ലൈസന്‍സും റദ്ദാക്കും.മാര്‍ക്കറ്റില്‍ വളരെ കുറച്ച് സ്ഥലമേയുള്ളൂ. അവിടേക്ക് വാഹനങ്ങള്‍ വന്നു പോകണം, ആളുകള്‍ വന്നു പോകണം അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഇവിടെ മൊത്തക്കച്ചവടം മാത്രം നടത്തണം. ഇവിടെ ഉള്ളവര്‍ക്ക് ടോക്കണ്‍ സിസ്റ്റം നടപ്പാക്കുകയും വേണം. ഹോള്‍സെയിലായി വാങ്ങാന്‍ വരുന്നവര്‍ക്ക് ടോക്കണും പാസും നല്‍കണമെന്നും കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.സി.പി. പറഞ്ഞു.
Post Your Comments