ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് 4,329 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,02,721 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് 4000 ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 4343 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 33 എണ്ണം ചെന്നൈയിലാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,385 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ജില്ലയായി ചെന്നൈ തുടരുന്നു. വെള്ളിയാഴ്ച മാത്രം 2082 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണം 64,689ആയി. കൂടാതെ ചെങ്കല്‍പേട്ടില്‍ 330 ഉം മധുരയില്‍ 287 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ രോഗമുക്തരായി. ഇതുവരെ 58,378 പേരാണ് രോഗമുക്തരായത്. ചെന്നൈ, അയല്‍ ജില്ലകളായ ചെംഗല്‍പേട്ട്, തിരുവല്ലൂര്‍, കാഞ്ചീപുരം എന്നിവ ജൂണ്‍ 19 മുതല്‍ 12 ദിവസത്തെ ലോക്ക്ഡൗണിലാണ്. ഈ ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടിയിട്ടുണ്ട്, അതിനുശേഷം നിയന്ത്രണങ്ങള്‍ ലഘൂകരിക്കും.
Post Your Comments