ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഒരുവിധത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായി. ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സേനയും ചൈനീസ് സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ചൈനയുടെ ആക്രമണത്തെ അപലപിച്ച് യുഎസ്, ബ്രിട്ടണ്‍, റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ജാപ്പനീസ് അംബാസിഡര്‍ സതോഷി സുസുക്കി ഇന്ത്യക്ക് അനുകൂല നിലപാടുമായി രംഗത്തെത്തിയത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏകപക്ഷീയമായി സ്ഥിതിഗതികള്‍ മാറ്റാനുള്ള ശ്രമത്തെ ജപ്പാന്‍ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് തന്റെ ഔദ്യോഗിക ട്വീറ്റലൂടെയാണ് സതോഷി സുസുക്കി ഈ കാര്യം അറിയിച്ചത്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് തന്റെ ഔദ്യോഗിക ട്വീറ്റലൂടെയാണ് സതോഷി സുസുക്കി ഈ കാര്യം അറിയിച്ചത്.
അതിര്‍ത്തിയില്‍ വീരചരമം പ്രാപിച്ച ധീര ജവാന്‍മാര്‍ക്ക് അനുശോചനം അറിയിച്ചു ജൂണ്‍ 19 ന് സുസുക്കി ട്വീറ്റ് ചെയ്തിരുന്നു. ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായി മുഖാമുഖം ഏറ്റുമുട്ടി മരിച്ച ഇന്ത്യന്‍ സൈനികരെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇരു രാജ്യങ്ങളും പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു. സൈനിക തല ചര്‍ച്ചകള്‍ക്ക് പുറമെ സര്‍ക്കാര്‍ തല ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരം കാണാനായില്ല.
Post Your Comments