ശ്രീനഗര്‍: ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ ലഡാക്കിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദർശനം. നിലവില്‍ പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ലേയില്‍ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിൽ എത്തിയത്.
നേരത്തെ ബിപിന്‍ റാവത്ത് മാത്രം ലഡാക്കില്‍ സന്ദര്‍ശനം നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരുന്നത്. എന്നാല്‍ പ്രധാന മന്ത്രി ലേയില്‍ എത്തിയ ശേഷമാണ് സന്ദര്‍ശനം സംബന്ധിച്ച വിവരം ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിട്ടത്. ലഡാക്ക് അതിര്‍ത്തിയിലെ സേന വിന്യാസം പ്രധാനമന്ത്രി വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലേയില്‍ എത്തിയ പ്രധാനമന്ത്രി ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചു.
ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മൂന്നാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ അവസാനിച്ചിരുന്നു. ചര്‍ച്ചയില്‍ സംഘര്‍ഷ മേഖലകളില്‍ നിന്നും ഇരു സൈന്യങ്ങളും പിന്മാറാന്‍ ധാരണയായെങ്കിലും ചൈന ഈ ധാരണകള്‍ ലംഘിക്കുകയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ലഡാക്കില്‍ എത്തിയിരിക്കുന്നത്.
Post Your Comments