
ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ ചരിത്ര നേട്ടം കരസ്ഥമാക്കൻ ഇന്ത്യ ഒരുങ്ങുന്നു. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ അടുത്ത മാസം പുറത്തിറക്കാനായേക്കുമെന്ന് ഐസിഎംആര്‍.
ആഗസ്റ്റ് 15 ഓടെ വാക്‌സിന്‍ വിപണിയില്‍ ഇറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. തദ്ദേശീയമായി നിര്‍മ്മിച്ചെടുത്ത ബിബിവി152 കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ഭാരത് ബയോടെക്കു ഇന്റര്‍നാഷണല്‍ ലിമിറ്റുമായി പങ്കുചേര്‍ന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആഗസ്റ്റ് 15 ഓടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബിബിഐഎല്‍ നിരന്തര പരിശ്രമമാണ് നടത്തുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. ആദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വാകിസിന്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയുടെ പ്രധാന പദ്ധതികളില്‍ ഒന്നാണ്.
സാര്‍സ് കോവ് 2 ( SARS COV 2) വില്‍ നിന്നും പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വേര്‍തിരിച്ചെടുത്ത ഇനത്തില്‍ നിന്നുമാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാക്‌സിന്റെ ക്ലിനിക്കല്‍, ക്ലിനിക്കലേതര പ്രവര്‍ത്തനങ്ങളില്‍ ഐസിഎംആറും, ബിബിഐഎല്ലും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments