KeralaLatest NewsIndia

സേവാഭാരതിക്ക് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രശംസ, ‘ഇനിയും സേവനം ആവശ്യമുണ്ട്’

കൊട്ടാരക്കര: ‘നിങ്ങളെ ഇനിയും ആവശ്യമുണ്ട്’ സേവാഭാരതി പ്രവര്‍ത്തകരോട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വാക്കുകള്‍. വാളകം മേഴ്‌സി ആശുപത്രിയില്‍ ആരംഭിക്കുന്ന കൊറോണ പ്രാരംഭ ചികിത്സ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കിയതിനാണ് മന്ത്രിയുടെ അഭിനന്ദനം. സേവാഭാരതി ഉമ്മന്നൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് ഉപയോഗ യോഗ്യമല്ലാതെ കിടന്ന കെട്ടിടം നാലു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനത്തിലൂടെ വൃത്തിയാക്കിയത്.

‘ചുരുളി’ എന്ന പേരിന്​ അവകാശവാദവുമായി മലയാളി സംവിധായിക , ‘കോപ്പിയടിച്ച്‌ ഇപ്പോ പാവത്തുങ്ങടെ നെഞ്ചത്തേക്കായോ’ എന്ന് ചോദ്യം

പ്രാരംഭ ചികിത്സ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സേവാഭാരതി പ്രവര്‍ത്തകരെ അനുമോദിച്ചത്.സേവാഭാരതിയുടെ സഹകരണം വരും ദിവസങ്ങളിലും ആവശ്യമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉമ്മന്നൂര്‍ മണ്ഡല്‍ കാര്യവാഹ് അനൂപ്, സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി ശാന്തു, സന്ദീപ്, അരുണ്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് മന്ത്രി മൊമന്റോ നല്‍കി അനുമോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button