ന്യൂയോര്‍ക്ക് : നവംബറില്‍ നടക്കാന്‍ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യയെ അമേരിക്കയുടെ സ്വാഭാവിക പങ്കാളിയെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. താന്‍ അധികാരത്തിലേറിയാല്‍ ഇന്ത്യയ്ക്ക് ഏറ്റവും ഉയര്‍ന്ന പരിഗണന തന്നെ നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.
പ്രസിഡന്‍ഷ്യല്‍ കാമ്ബെയിനിന്റെ ഭാഗമായുള്ള വെര്‍ച്വല്‍ ഫണ്ട് സമാഹരണ പരിപാടിയ്ക്കിടെയാണ് ബൈഡന്റെ പ്രസ്താവന. താന്‍ എട്ടു വര്‍ഷ കാലയളവില്‍ വൈസ് പ്രസിഡന്റായി ചുമതലയ വഹിച്ചിരുന്ന സമയം ഇന്ത്യയുമായി സുപ്രധാന ബന്ധം സ്ഥാപിക്കാനായി. യു.എസ് – ഇന്ത്യ ആണവ കരാറിന് യു.എസ് പാര്‍ലമെന്റില്‍ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞു. ഒബാമ – ബൈഡന്‍ ഭരണകാലഘട്ടത്തില്‍ ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വളരെ ശക്തമായിരുന്നു.
സുരക്ഷയ്ക്ക് ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.താന്‍ ഇനി അധികാരത്തിലെത്തിയാല്‍ അതേ പേലെ ഇന്ത്യയുമായുള്ള ശക്തമായ ബന്ധം ആവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. വൈസ് പ്രസിഡന്റായിരിക്കുമ്ബോഴും ഡെലാവെയറില്‍ നിന്നുള്ള സെനറ്റ് അംഗമായിരിക്കുമ്ബോഴും ഇന്ത്യ – യു.എസ് ബന്ധത്തെ ഏറ്റവും അധികം പിന്തുണച്ചിരുന്നയാളായിരുന്നു ബൈഡന്‍.
Post Your Comments