കൊല്‍ക്കത്ത: ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപിയായ ഇവര്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വയം ഐസോലേഷനിലായിരുന്നു. എംപി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ചത് ട്വിറ്ററിലൂടെ അറിയിച്ചത്. ‘ ഇന്ന് രാവിലെ കോവിഡ് 19 ന് പോസിറ്റീവ് പരീക്ഷിച്ചു, നേരിയ പനിയും കഴിഞ്ഞ ഒരാഴ്ചയായി സ്വയം ഐസോലേഷനിലായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാം ‘ എന്നാണ് ചാറ്റര്‍ജി ട്വീറ്റ് ചെയ്തത്.
ജൂണ്‍ 19 ന് ബിര്‍ബം ജില്ലയില്‍ നടന്ന ആര്‍മി ജവാന് രാജേഷ് ഒറങ്ങിന്റെ സംസ്കാര ചടങ്ങുകളില്‍ ചാറ്റര്‍ജി പങ്കെടുത്തിരുന്നു. ബി.ജെ.പി എം.പി സൗമിത്ര ഖാന്, കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ ആധിര്‍ രഞ്ജന്‍ ചൗധരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ആശിഷ് ബാനര്‍ജി, ചന്ദ്രനാഥ് സിന്‍ഹ, അനുബ്രത മൊണ്ടാല്‍ എന്നിവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കൂടാതെ ഹൗറയുടെ ബാഗ്നാനില് ബിജെപി അനുഭാവികള്‍ക്കൊപ്പം ചാറ്റര്‍ജിയും സൗമിത്ര ഖാനും പ്രതിഷേധ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ബലാത്സംഗത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ അമ്മ മരിച്ച പെണ്‍കുട്ടിക്കെതിരെ നീതി ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതേസമയം പുതിയ കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളില്‍ കൊറോണ വൈറസ് മരണസംഖ്യ 699 ആണ്. സംസ്ഥാനത്ത് ഇതുവരെ 19,819 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 6,083 സജീവ കോവിഡ് കേസുകള്‍ ബംഗാളില്‍ ഉണ്ട്. 13,037 പേര് രോഗമുക്തരായി.
അഭിനയ ജീവിതം ഉപേക്ഷിച്ച ചാറ്റര്‍ജി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നിന്നുള്ള ലോക്സഭാ എംപിയാണ്. അടുത്തിടെ ബിജെപിയുടെ പശ്ചിമ ബംഗാള്‍ യൂണിറ്റിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നിരുന്നു.
Post Your Comments