12 വർഷമായി ബിയർ ടാങ്കുകളിൽ മൂത്രമൊഴിക്കാറുണ്ടെന്ന ബിയർ കമ്പനി ജീവനക്കാരന്റെ വെളിപ്പെടുത്തൽ വിവാദമായി. ലോകത്തിലെ പ്രമുഖ ബിയർ നിർമാതാക്കളായ ബഡ്‌വൈസര്‍ കമ്പനിയുടെ ജീവനക്കാരനാണ് ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിയത്. ഫൂളിഷ് ഹ്യൂമർ എന്ന പേജ് ആണ് ബഡ്‌വൈസര്‍ ജീവനക്കാരനായ വാൾട്ടർ പവലിന്റെ പേരിൽ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത്. 12 വർഷമായി ബിയർ ടാങ്കിൽ താൻ മൂത്രമൊഴിക്കാറുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ബിയർ കാനിലേക്ക് നിറയ്ക്കുന്നതിന് മുൻപാണ് ഇക്കാര്യം ചെയ്തിരുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു.
Read also: വയനാട്ടിലെ വിദ്യാര്‍ത്ഥികൾക്ക് വീണ്ടും സഹായവുമായി രാഹുൽ ഗാന്ധി
വാർത്തയുടെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ സംഭവം വിവാദമായി. ആളുകളെ രസിപ്പിക്കാനുള്ള ഹാസ്യപേജിലാണ് ജീവനക്കാരന്റേത് എന്ന പേരിൽ റിപ്പോർട്ട് വന്നത്. സംഭവം കൈവിട്ടുപോയതോടെ വിശദീകരണവുമായി പ്രസാധകർ തന്നെ രംഗത്തെത്തി. ‘ഫൂളിഷ് ഹ്യൂമറിൽ വന്നത് സങ്കൽപ കഥയാണ്. ഇതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വെബ്സൈറ്റ് പിന്നീട് അറിയിച്ചു.
Post Your Comments