ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറി സംഘര്‍ഷം ഉണ്ടാക്കിയതോടെ ചൈനയെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുന്നു. ചൈനയ്ക്ക് പാകിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ സൗഹൃദരാഷ്ട്രം. യു.എന്‍ രക്ഷാസമിതിയിലും ചൈന ഇന്ത്യാവിരുദ്ധ നീക്കം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. ഇതോടെ ചൈനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജര്‍മനിയും അമേരിക്കയും രംഗത്ത് എത്തി. പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള യുഎന്‍ സുരക്ഷാ സമിതിയുടെ പ്രസ്താവന വൈകിപ്പിച്ചിരുന്നു. ഇതിനെതിരെ ചൈനയും രംഗത്തെത്തിയിരുന്നു.
കറാച്ചിയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 11 പേര്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതി (യുഎന്‍എസ്സി)അപലപിച്ചു. എന്നാല്‍ ചൈന തയ്യാറാക്കിയ കരട് പത്രക്കുറിപ്പില്‍ ഒപ്പിടാന്‍ യുഎസും ജര്‍മനിയും വിമുഖത കാണിച്ചു.
ചെവ്വാഴ്ച ചൈന പ്രസ്താവന അവതരിപ്പിച്ചെങ്കിലും പ്രസ്താവന പുറപ്പെടുവിക്കാന്‍ ജര്‍മനിയും യു.എസും കാലതാമസം വരുത്തി. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയും ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും പ്രസ്താവന വൈകിപ്പിക്കാനുള്ള കാരണം ഇന്ത്യക്ക് ഐക്യദാര്‍ഢ്യമായാണ് കരുതുന്നത്.
Post Your Comments