80 കളിലേയും 90 കളിലേയും പെണ്‍കുട്ടികളല്ല 20 ലേത് .. ഇന്നത്തെ പ്രണയം വളരെയധികം മാറിക്കഴിഞ്ഞു. ഇന്ന് പെണ്‍കുട്ടികള്‍ കാമുകന്‍മാരെ തേയ്ക്കുന്നു. ആണ്‍കുട്ടികള്‍ കാമുകിമാരെ തേയ്ക്കുന്നു…അതുമല്ലെങ്കില്‍ പ്രണയിച്ച് ഒന്നിയ്ക്കുന്നവരെ വെട്ടിനുറുക്കാന്‍ കുടുംബക്കാരും ഇറങ്ങി ദുരഭിമാനക്കൊലയും . അങ്ങനെ ഈ 20 കളിലെ പ്രണയത്തിലെ പുതിയ വാക്കുകളായി മാറിയ തേപ്പും, ദുരഭിമാനക്കൊലയും. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ തന്റെ പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ ഓര്‍ത്തെടുത്ത് പ്രശസ്ത സൈക്കോളജിസ്റ്റ് കല
കലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇരുപത്തിരണ്ടു വയസ്സ് കഴിഞ്ഞു, ഇപ്പോള്‍ ജോലിയും ആയി… ഇത്രയും നാള്‍ ഇല്ലാത്ത ഒരു പ്രണയം അവള്‍ക്കിപ്പോ.. അതും താഴ്ന്ന ജാതിയില്‍ ഉള്ള, ജോലി പോലും ഇല്ലാത്ത ഒരു ചെക്കന്‍.. അവളുടെ അച്ഛന്റെ ചേട്ടന്റെ മോന്‍ ജോലി സ്ഥലത്ത് പോയി ചെന്ന് പറഞ്ഞു വിലക്കിയിട്ടണ്ട്..
അച്ഛനും ആങ്ങളയും ദുബായ് നിന്നും ഉടനെ എത്തും… എന്നിട്ട് അവളെയും കൂട്ടി എന്റെ തറവാട്ടില്‍ പോയി, എല്ലാവരെയും കൊണ്ട് ഉപദേശിപ്പിച്ചു മാറ്റാനാണ് ഉദ്ദേശം.. !ജാതി പ്രശ്‌നം, നാളെ ദുരഭിമാന കൊല ആയിത്തീരരുത്..
വളരെ കാലം മുന്‍പ് എനിക്ക് വന്ന ഒരു കേസ് ഇത്രയും വലിയ ഒരു കാര്യമാക്കി അത് മാറ്റണോ..
അമ്മ ഒന്ന് സ്‌നേഹത്തോടെ പറഞ്ഞാല്‍ മാറുകയില്ലേ? ഞാന്‍ അറിഞ്ഞപ്പോഴേ അവളുടെ വല്യച്ഛന്റെ മകനോട് പറഞ്ഞു.. അവന്‍ ജോലി സ്ഥലത്ത് ചെന്ന്, അവളുടെ സഹപ്രവര്‍ത്തകരോടും പറഞ്ഞിട്ടുണ്ട്..അവളെ ഒന്ന് നോക്കികൊള്ളാന്‍.. അപ്പൊ അവളോട് സംസാരിക്കുന്നതിന് മുന്‍പ് അങ്ങ് പോയോ? ഞാന്‍ അവളുടെ അപ്പച്ചിയുടെ മോള്‍ വഴി അറിഞ്ഞതാണ്, ഇങ്ങനെ ഒരു കൂട്ട് ഉണ്ടെന്ന്.. അറിഞ്ഞപ്പോഴേ അവനെ അങ്ങ് പറഞ്ഞു വിട്ടു..
**************
വര്‍ഷങ്ങള്‍ക്കു മുന്‍പ്..
പ്രണയം ആരോടും തോന്നാത്ത പെണ്‍കുട്ടി ആയിരുന്നില്ല.. ജില്ല വിട്ടു പഠിക്കാന്‍ പോയ ഇടത്ത് നിന്നും വന്നു അമ്മയോട് പറഞ്ഞിട്ടുണ്ട്.. ഇത് വേണ്ട എന്ന് പറഞ്ഞത് അതങ്ങനെ തന്നെ അനുസരിച്ചിട്ടുണ്ട്.. ജോലി സ്ഥലത്ത്, ട്രെയിനിങ് സമയം.. ബന്ധുവായ മന്ത്രിയുടെ ഭവനത്തില്‍ താമസം.. അവിടെ ഒറ്റപ്പെടല്‍ തോന്നിയ സമയത്ത് ഇടക്കാലത്ത് ഒരു ഹോസ്റ്റല്‍ തിരഞ്ഞെടുത്തു..
കൂടെ ഉണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീകളെ കൂട്ടാക്കി.. അവരുടെ കൂട്ടുകാരന്‍ പയ്യനെ പരിചയപെട്ടു..
സൗഹൃദം സത്യത്തില്‍ അപ്പോഴത്തെ മനസികാവസ്ഥയ്ക്ക് ഉള്ള മരുന്നായിരുന്നു..മരണങ്ങളും രോഗങ്ങളും കണ്ടു പോകുന്ന RCC എന്ന ഇടത്തെ ജീവിതം… എന്തും വീട്ടില്‍ വന്നു പറയാറുള്ളത് കൊണ്ട് ഈ സൗഹൃദവും മറച്ചു വെച്ചില്ല.. കസിന്‍ ചേച്ചിയോടും പറഞ്ഞു.. ഇടയ്ക്ക് ദൂരനേരം സംസാരത്തില്‍, സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതലുള്ള തന്റെ പ്രണയത്തെ പറ്റി കൂട്ടുകാരന്‍ പറയുന്നു..
മികച്ച പഠനം തേടി പോയപ്പോള്‍ അവള്‍ പ്രണയം ഉപേക്ഷിച്ച കഥയും..
സങ്കടം തോന്നി..
ജീവന്റെ ഓരോ പരമാണു കൊണ്ട് ഇപ്പോഴും അവളെ സ്‌നേഹിക്കുന്ന അവനോടു മതിപ്പും..
ഇത്രയും പ്രായമായിട്ടും ഒന്നും നേടിയില്ല എന്ന സങ്കടത്തോട് സഹതാപവും… ഓരോ ദിവസവും വിളിക്കുമ്പോ പറയുന്നത് മുന്കാമുകിയുടെ ഓര്‍മ്മകള്‍.. ഇത്രയും തീവ്രമായ പ്രണയം അനുഭവിച്ചിട്ടില്ല എന്നത് ആ പ്രായത്തില്‍ ഒരു കുറവായി തോന്നി.. —————————-==-=—-=====—–===-=—-
‘മോളെ കയ്യീന്ന് കാര്യം പോയി.. ഞങ്ങള്‍ അങ്ങോട്ട് വരുക ആണ്.. ‘ബൂത്തില്‍ നിന്നും കസിന്‍ ചേച്ചിയെ വിളിച്ചപ്പോള്‍.. ” എന്തിനാ.. അത് ശെരിയാകില്ല എന്ന് ഞങ്ങള്‍ പരസ്പരം തീരുമാനം എടുത്തു… ”പക്ഷെ, എന്നോട് നീ എന്താ പറഞ്ഞതെന്ന് ചോദിച്ചു.. ഞാന്‍ നിനക്ക് അവനെ ഇഷ്ടമാണെന്ന് പറഞ്ഞു..അപ്പൊ തന്നെ ഇവിടെ പ്രശ്‌നം ആയി.. കസിന്‍ ചേച്ചി പേടിച്ചു വിറയ്ക്കുക ആണ്.. ‘ എന്റെ അമ്മ എന്നെ തെറ്റിദ്ധരിച്ചു.. ഒന്ന് വിളിച്ചു പറയുമോ, നമ്മള്‍ തമ്മില്‍ ഒന്നുമില്ലെന്ന്..
അയ്യോ ! ഞാനെന്ത് പറയാന്‍.. അങ്ങനെ പറയല്ലേ, ഇങ്ങോട്ട് വന്നാല്‍ ഇവിടെ എല്ലാവരും അറിയും…
ശെരി.. വിളിച്ചോ..വിളിച്ചു, ഞങ്ങള്‍ ഇടയ്ക്ക് ഒന്ന് സ്‌നേഹിച്ചു, പറ്റില്ലെന്ന് തോന്നി… വേണ്ടന്ന് വെച്ചിട്ടുണ്ട്.. എന്ന് പറഞ്ഞു..പക്ഷെ അവരെന്നെ ഒരുപാട് വഴക്ക് പറഞ്ഞു…
———————-=——————–=–=——-=—=—-
അമ്മയും അച്ഛനും ചേച്ചിയും മന്ത്രിമന്ദിരത്തില്‍ വന്നു.. അവിടെ നിന്നും വീട്ടിലേക്ക് പോകും വഴി, ജോലി സ്ഥലത്ത് ഉള്ള ഉയര്‍ന്ന ഉദ്യോഗസ്ഥ ആയ ബന്ധുവിന്റെ വീട്ടിലേയ്ക്കു.. ആ നിമിഷം, അതായിരുന്നു ജീവിതം തലകീഴെ മറിഞ്ഞത്.. പിന്നെ ഉപദേശിക്കാന്‍ എത്തിയ ഓരോ ബന്ധുക്കളും നിരാശയോടെ പടിയിറങ്ങി.. വെറും രണ്ടാഴ്ച പരിചയം.. അപ്പുറത്തെ പഠന സംബന്ധമായ കാര്യങ്ങള്‍ അറിയില്ല.. ആ വീട്ടിലെ ചുറ്റുപാടുകള്‍ അറിയില്ല.. മുന്‍പ്രണയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്…
പാവമാണ്, അതേ തോന്നിയിട്ടുള്ളൂ.. ഒന്നിച്ചു ജീവിതം തുടങ്ങാന്‍ പറ്റുന്ന ഒരുമ പരസ്പരം ഉണ്ടോ എന്ന് ചിന്തിച്ചിട്ടില്ല . ആരോടൊക്കെയോ ഉള്ള വാശിയും ദേഷ്യവും മാത്രമേ ഉണ്ടായിരുന്നുള്ളു മനസ്സില്‍..
—————–==–======————–=—————-
അന്ന് ഞങ്ങള്‍ പറഞ്ഞത് പോലെ സംഭവിച്ചില്ലേ എന്ന് രണ്ട് കുടുംബക്കാരും രണ്ടു പേരോടും വിവാഹമോചന സമയത്ത് പറഞ്ഞു.. ഇപ്പോള്‍ മിണ്ടാതിരിക്കാന്‍, വാശിയും ദേഷ്യവും കൂടെ ഇല്ലല്ലോ..
——————————————————————–
കോടതി വഴി ഇനിയും പോരാട്ടത്തിനു വയ്യ എന്നൊരു തീരുമാനം കൈകൊണ്ടു വീണ്ടും വീട്ടുകാരെ വെറുപ്പിച്ചു.. കിട്ടിയത് ലാഭമോ നഷ്ടമോ എന്നൊന്നും അല്ല, സമാധാനം ഇനിയെങ്കിലും വേണം..
ഒരാള്‍ക്കല്ല, രണ്ടു പേര്‍ക്കും..
——————————————————————–ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ളു ചെന്ന് ഇലയില്‍ വീണാലും കേടു പെണ്ണിന് തന്നെ എന്ന് നിരന്തരം ഓര്‍പ്പിക്കുന്ന സാഹചര്യം എടുത്തു ദൂരെ കളഞ്ഞു എങ്കിലും, വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുറുമ്പിന്റെ പേരില്‍ നഷ്ടപ്പെടുത്തിയ സ്വപ്നങ്ങള്‍, ഓര്‍മ്മയില്‍ മായില്ല.. ഇനിയൊരു ജന്മത്തില്‍ വിശ്വാസവും ഇല്ല.. അടുത്ത തലമുറയെ അത് ബാധിക്കാതെ നോക്കുക എന്നത് മാത്രമാണ് ഒരേയൊരു ലക്ഷ്യവും…
——————————————————————–
ഇരുപതുകളിലെ സ്ത്രീ, അവള്‍ക്ക് മനസ്സ് വല്ലാതെ മാറിമറിയുന്ന കാലമാണ്… അവളില്‍ ഒരു വ്യക്തി പൂര്‍ണ്ണമായി കഴിഞ്ഞു.. അത് കൊണ്ട് തന്നെ, അതിനെ ഹനിക്കാതെ ഇടപെടല്‍ നടത്തിയാല്‍,
അതാകും വിജയം… അന്നത്തെ സാഹചര്യം അല്ല ഇന്ന്.. അന്നത്തെ വാശിക്കാരിയും എടുത്തു ചാട്ടക്കാരിയും, ഇതെഴുതുമ്പോള്‍, അവളുടെ ഉള്ളില്‍ മാതാപിതാക്കളോട് ദേഷ്യമില്ല.. സ്‌നേഹം മാത്രമേ ഉള്ളു.. പക്ഷെ, അന്നത്തെ, മകളെയും അവളുടെ അച്ഛനമ്മമാരെയും ഇനി ഒരിടത്തും പുനരാവിഷ്‌ക്കരിക്കരുത്….
കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്
Post Your Comments