ന്യൂഡല്‍ഹി: സര്‍ക്കാര്‍വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നിർദേശം നൽകി കേന്ദ്ര നഗരവികസന മന്ത്രാലയം. ഓഗസ്റ്റ് ഒന്നിനുള്ളില്‍ ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഗാന്ധി കുടുംബത്തിനുള്ള എസ്‌പി.ജി സുരക്ഷ നേരത്തെ പിൻവലിച്ചിരുന്നു. നിലവില്‍ സിആര്‍പിഎഫിന്റെ ‘ഇസഡ് പ്ലസ്’ സുരക്ഷയാണ് പ്രിയങ്കാഗാന്ധിക്കുള്ളത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം നല്‍കാന്‍ വ്യവസ്ഥ ഇല്ല. അതിനാലാണ് വസതി ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
Read also: ലിഗ്‌നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം
ഇതിന് പിന്നാലെ പ്രിയങ്ക ഗാന്ധി നല്‍കാനുണ്ടായിരുന്ന ബാക്കി തുകയും സര്‍ക്കാരില്‍ അടച്ചു. ഓണ്‍ലൈനായി ജൂണ്‍ 30 വരെ താമസിച്ചതിന്റെ പണം ആണ് സര്‍ക്കാരിലേക്ക് അടച്ചത്. ബാലന്‍സ് തുകയായ 3,46,677 രൂപ പ്രിയങ്ക അടച്ചതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. 1997 ഫെബ്രുവരിയിലാണ് ലോധി എസ്റ്റേറ്റിലെ 6യ നമ്പര്‍ 35 ബംഗ്ലാവും എസ്‌പിജി സുരക്ഷയും ഗാന്ധി കുടുംബത്തിന് അനുവദിച്ചത്.
Post Your Comments