ആലപ്പുഴ: എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് വെള്ളാപ്പള്ളി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സഹായി കെ എല്‍ അശോകനെ ചോദ്യം ചെയ്തതിനെ പിന്നാലെയാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് കെ എൽ അശോകനെ ചോദ്യം ചെയ്‌തത്. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു.
Read also: പതഞ്ജലിയുടെ ‘കൊറോനിലി’ ന് വിലക്ക് ഇല്ല: പ്രതിരോധമരുന്നായി വില്‍ക്കാന്‍ അനുമതി
അതേസമയം, മഹേശന്റെ കത്തുകളിലെ ആരോപണങ്ങൾക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. മഹേശന്‍റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം.
Post Your Comments