CinemaMollywoodUSALatest NewsKeralaBollywoodNewsIndiaUKHollywoodEntertainmentInternationalKollywood

തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും

തീയേറ്റർ ഉടമകളാണ് കൂടുതൽ പ്രതിസന്ധിയിൽ

തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും

തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ്.ഇന്ത്യൻ വിനോദ വ്യവസായത്തെ വലിയ തോതിലാണ് കോറോണക്കാലം വിപരീതമായി ബാധിച്ചിരിക്കുന്നത്. തീയേറ്റർ ഉടമകളാണ് ഇതോടെ കൂടുതൽ പ്രതിസന്ധിയിലാകുന്നത്.വലിയ സ്‌ക്രീനിൽ കാണുന്ന ത്രിൽ ആരാധകർക്ക് എത്രമാത്രം നഷ്ടമാകുന്നതെന്ന് ഊഹിക്കാവുന്നതാണെന്ന് ഓൺലൈൻ ചുവട് മാറ്റത്തെ കുറിച്ച് അക്ഷയ് കുമാർ പറയുന്നത്.കുട്ടിക്കാലത്ത് എല്ലാ ശനിയാഴ്ചയും കുടുംബത്തോടൊപ്പം സിനിമ കാണാൻ തീയേറ്ററുകളിൽ പോയ കാലം ചികഞ്ഞെടുത്താണ് മാറിയ സിനിമാ സംസ്കാരത്തെ കുറിച്ച് അക്ഷയ് വിശദീകരിച്ചത്.നിലവിലെ സാഹചര്യത്തിൽ ഇത് വരെ അനുവർത്തിച്ചു വന്നിരുന്ന സിനിമാ രീതിയിൽ മാറ്റം വരുത്തണമെന്നും താരം ആവശ്യപ്പെടുന്നു.ആലിയ ഭട്ടിന്റെ സഡക് 2, അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവ്ഗന്റെ ഭുജ് ഓഫർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളാണ് ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും ഡിജിറ്റൽ പ്ലാറ്റുഫോമുകളിലേക്ക് ചേക്കേറുന്നത്.അക്ഷയ് കുമാർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയ മുൻ നിര താരങ്ങളെ കൂടാതെ ഇന്ത്യൻ സിനിമയിലെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഓൺലൈൻ സംവിധാനങ്ങളിലേക്ക് താൽക്കാലികമായെങ്കിലും ചുവട് മാറുന്നത്.വരും മാസങ്ങളിൽ കൂടുതൽ ബോളിവുഡ് സിനിമകൾ ഹോസ്റ്റു ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും. സഡക് 2, ഭുജ്, ദി ബിഗ് ബുൾ, ലക്ഷ്മി ബോംബ് തുടങ്ങിയ ചിത്രങ്ങളെല്ലാം

തങ്ങളുടെ സിനിമകൾ എങ്ങനെ ഓൺലൈൻ റിലീസ് ചെയ്യാമെന്ന് വ്യവസായം തിരിച്ചറിഞ്ഞതാണ് കോറോണക്കാലത്തെ പുത്തൻ വിശേഷമെന്നാണ് ആക്ഷൻ ഹീറോ അജയ് ദേവ്ഗൺ പറഞ്ഞത്.ഞങ്ങൾക്ക് കൂടുതൽ സിനിമകൾ ചെയ്യാൻ കഴിയും, തിയേറ്ററുകൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കുമായി വ്യത്യസ്തമായ സിനിമകൾ നിർമ്മിക്കാനായി ഇനിയുള്ള കാലത്ത് കഴിയണമെന്നും അജയ് സൂചിപ്പിച്ചു.
തന്റെ ലക്ഷ്മി ബോംബ് എന്ന ചിത്രത്തിനായി രണ്ട് പുതിയ പോസ്റ്ററുകൾ പങ്കിട്ട അക്ഷയ്, നിർമ്മാണ രംഗത്തേക്ക് വരുവാനുള്ള ആഗ്രഹവും പങ്കു വച്ചു. സാധാരണയായി 60 കോടി മുതല്‍ 70 കോടി രൂപയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി ലഭിക്കുക.എന്നാല്‍ ഇത് ഒ ടി ടി പ്രീമിയര്‍ റിലീസ് ആയതിനാലും തീയേറ്റര്‍ റിലീസ് ഇല്ലാത്തതിനാലും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button