Latest NewsNews

‘രാജ്യത്തെ ജനങ്ങൾ ഇതിന് യോജിച്ച മറുപടി നൽകും’; റെയിൽവേ സ്വകാര്യവത്‌കരിക്കാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ നീക്കം രാജ്യത്തെ ജനങ്ങൾ പൊറുക്കില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. സ്വകാര്യ പങ്കാളിത്തതോടെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രാ തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്നതിനായി സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

‘റെയിൽവേ പാവപ്പെട്ട ജനങ്ങളുടെ ജീവനാഡിയാണ്. സർക്കാർ അതും അവരിൽ നിന്ന് തട്ടിയെടുക്കുകയാണ്. നിങ്ങൾക്ക് വേണ്ടത് എടുത്തോളൂ. പക്ഷേ ഒന്നോർമിക്കുക, രാജ്യത്തെ ജനങ്ങൾ ഇതിന് യോജിച്ച മറുപടി നൽകും.’ രാഹുൽ ട്വീറ്റ് ചെയ്തു.

റെയിൽവേ സ്വകാര്യവത്‌കരിക്കുന്നതിന്റെ ആദ്യപടിയായി പാസഞ്ചർ ട്രെയിനുകളുടെ സർവീസിനായി കേന്ദ്രം സ്വകാര്യ കമ്പനികളെ ക്ഷണിച്ചിരുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പ്രകാരം സ്വകാര്യ കമ്പനികൾക്ക് 35 വർഷം ട്രെയിൻ സർവീസ് നടപ്പാക്കാൻ സാധിക്കും. 109 റൂട്ടുകളിലായി 151 ട്രെയിനുകൾ സർവീസ് നടത്തുന്നതിനുള്ള നിർദേശമാണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനായി 30,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം തേടുമെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ റെയിൽവേ നെറ്റ്വർക്കാണ് ഇന്ത്യയിലേത്. 13,000 ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. 12 ലക്ഷം ആളുകളാണ് റെയിൽവേയിൽ ജോലി ചെയ്യുന്നത്. പാസഞ്ചർ സർവീസുകളിലെ ഒരു വലിയഭാഗം സബ്സിഡിയിലാണ് പ്രവർത്തിക്കുന്നത്. തിരിച്ചുപിടിക്കാൻ സാധിക്കാത്ത വിധം വലിയ നഷ്ടത്തിലേക്കാണ് ഇത് റെയിൽവേ മന്ത്രാലയത്തെ നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button