Latest NewsNewsIndia

ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍, ചൈന ഭീഷണികള്‍ നിലനില്‍ക്കെ വ്യോമസേനയുടെ ആക്രമണ കരുത്ത് വര്‍ധിപ്പിയ്ക്കുന്നു : അസ്ത്ര മിസൈലുകളും പിനാക റോക്കറ്റ് ലോഞ്ചറുകളുമടക്കം വമ്പന്‍ ആയുധശേഖരം വര്‍ധിപ്പിയ്ക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷത്തില്‍ പാംഗോങിന്റെ കാര്യത്തില്‍ ചൈന വിട്ടുവീഴ്ചയ്ക്കില്ല . മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലും കടുംപിടുത്തവുമായി ചൈന. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍നിന്നു പിന്മാറ്റത്തിനു ചൈന തയാറായിട്ടില്ല. രൂപരേഖ തയാറാക്കിയെങ്കിലും അതിര്‍ത്തിയിലുടനീളം ഇരു സേനകളും നേര്‍ക്കുനേര്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ വ്യോമസേനയുടെ ആക്രമണക്കരുത്ത് വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. 33 യുദ്ധവിമാനങ്ങള്‍ കൂടി വ്യോമസേനയ്ക്കു ലഭ്യമാക്കും.

read also ; ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷം : പാംഗോങിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല : മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലും കടുംപിടുത്തവുമായി ചൈന : അതിര്‍ത്തിയില്‍ അതീവജാഗ്രതയില്‍ ഇന്ത്യ

21 മിഗ് 29, 12 സുഖോയ് 30 യുദ്ധവിമാനങ്ങള്‍ അതിവേഗം വാങ്ങാനുള്ള അനുമതിയാണു സേനയ്ക്കു മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇതിനായി 18,148 കോടി രൂപ അനുവദിച്ചു. പാക്കിസ്ഥാന്‍, ചൈന ഭീഷണികള്‍ ഫലപ്രദമായി നേരിടാന്‍ കെല്‍പുള്ള കരുത്തുറ്റ യുദ്ധവിമാനങ്ങളാണ് ഇവ. ഇതിനു പുറമെ 59 മിഗ് 29 വിമാനങ്ങള്‍ നവീകരിക്കും.

മിഗ് 29 വിമാനങ്ങള്‍ റഷ്യയില്‍ നിന്നു വാങ്ങും. റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ആണ് സുഖോയ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. അസ്ത്ര മിസൈലുകള്‍, പിനാക റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവയും വാങ്ങും. ആകെ 38,900 കോടി രൂപയുടെ ഉപകരണങ്ങള്‍ പ്രതിരോധ സേനകള്‍ക്കു ലഭ്യമാക്കും. സമീപകാലത്ത് മന്ത്രാലയം നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ സംഭരണമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button