നരിക്കുനി: എന്തൊക്കെ പറഞ്ഞാലും മാസ്‌ക് ധരിക്കില്ലെന്ന് നിർബന്ധം പിടിച്ച് അസം സ്വദേശി. അംജദ് ഖാന്‍ എന്ന അസം സ്വദേശിയാണ് പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും നാല് മണിക്കൂറോളം ആശങ്കയിലാക്കിയത്. രാവിലെ പത്തരയോടെയാണ് സംഭവം. ഇയാള്‍ എസ്‌ബിഐക്ക് സമീപം എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ ഇത് അനുസരിക്കാതെ ആളുകളോടൊപ്പം നിന്നു. ഇതോടെ നാട്ടുകാര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. പൊലീസ് എത്തി മാസ്‌ക് നല്‍കിയെങ്കിലും ഇയാള്‍ വാങ്ങിയില്ല. മാസ്‌ക് ധരിക്കില്ലെന്ന് വാശി പിടിച്ചു.
Read also: ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യക്കെതിരെ സമാന നടപടിയുമായി ചൈന
നാല് മണിക്കൂറുകളോളം പോലീസും ആരോഗ്യപ്രവർത്തകരും അംജജിനോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരം അറിഞ്ഞ് കെട്ടിട ഉടമ എത്തി മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാൾ അനുസരിച്ചില്ല. ഒടുവിൽ മാസ്‌ക് ധരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അംജദ് ഖാനോട് മുറിയിലേക്ക് നടന്ന് പോകാനും മടങ്ങാനും അവിടം വരെ കെട്ടിട ഉടമയോട് സ്‌കൂട്ടറില്‍ ഇയാളെ പിന്തുടരാനും നിര്‍ദ്ദേശം നല്‍കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും മടങ്ങുകയായിരുന്നു.
Post Your Comments