KannurLatest NewsKeralaNattuvarthaNews

അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ കൈയ്യാങ്കളി : ഒരാൾ കുത്തേറ്റ് മരിച്ചു, പ്രതി പിടിയിൽ

അസം സ്വദേശി പ്രഹ്ലാദ് ബർഹ്വ (45) ആണ് കൊല്ലപ്പെട്ടത്

കണ്ണൂർ: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ കൈയാങ്കളിക്കൊടുവിൽ ഒരാൾ കുത്തേറ്റ് മരിച്ചു. അസം സ്വദേശി പ്രഹ്ലാദ് ബർഹ്വ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, അസം സ്വദേശി ജഗത് ഗൊഗോയ് (36) പൊലീസ്​ പിടിയിലായി.

ഞായറാഴ്ച പകൽ മൂന്നോടെയാണ്​ സംഭവം. കണ്ണപുരം അയ്യോത്തെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇരുവരും. കുത്തേറ്റ പ്രഹ്ലാദയെ ഉടൻ പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : യുവതി ചെരിപ്പൂരി അടിച്ചതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവിനെ കൊന്ന് അക്രമി സംഘത്തിന്റെ പ്രതികാരം

മണിക്കൂറുകൾ നീണ്ട കണ്ണപുരം പൊലീസിന്റെയും നാട്ടുകാരുടേയും തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button