
ചർമ്മ സംരക്ഷണം വളരെ അനിവാര്യമായ ഒന്നാണ്. മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും, മുഖത്തെ പാടുകൾ അകറ്റാനും നിരവധി തരത്തിലുള്ള ഫെയ്സ് ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും, ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താൻ ഒട്ടനവധി പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്രീൻ ടീ. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനു പുറമേ, സൗന്ദര്യ സംരക്ഷണം ഉറപ്പുവരുത്താനും ഗ്രീൻ ടീ വളരെ നല്ലതാണ്. ഗ്രീൻ ടീ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫെയ്സ് മാസ്കിനെ കുറിച്ച് പരിചയപ്പെടാം.
ഗ്രീൻ ടീ ഉപയോഗിച്ച് ക്ലെൻസിംഗ് മാസ്ക് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഈ മാസ്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് അറിയാം. ഒരു ടീ ബാഗ് എടുത്തതിനുശേഷം 10 മിനിറ്റ് ചൂടുവെള്ളത്തിൽ വയ്ക്കുക. പിന്നീട് അതിലെ ഗ്രീൻ ടീ ഇലകൾ പുറത്തെടുത്തതിന് ശേഷം തേൻ, ബേക്കിംഗ് സോഡ, മഞ്ഞൾ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ക്ലെൻസർ മാസ്ക് മുഖത്ത് പുരട്ടുമ്പോൾ കണ്ണിന്റെ ഭാഗം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫെയ്സ് മാസ്ക് മുഖത്ത് പുരട്ടാവുന്നതാണ്.
Also Read: നഖം പൊട്ടുന്നത് തടയാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
Post Your Comments