COVID 19Latest NewsNewsInternational

കോ​വി​ഡ് അ​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ല ; നിർണായക വിവരങ്ങൾ പങ്കുവെച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കൊറോണ വൈ​റ​സി​ന്‍റെ സ​ങ്കീ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ടം വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ച​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും മാ​ത്ര​മാ​ണ് കോ​വി​ഡി​നെ തു​ര​ത്താ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.

ലോ​ക​ജ​ന​ത​യ്ക്ക് ഒ​ന്നാ​കെ ഈ ​മ​ഹാ​മാ​രി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, കോ​വി​ഡ് അ​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​ഗോ​ള​ത​ല​ത്തി​ല്‍ വൈ​റ​സ് വ്യാ​പ​നം വ​ള​രെ വേ​ഗ​ത്തി​ലാ​ണ്.- ടെ​ഡ്രോ​സ് അ​ഥ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അതേസമയം, അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഗവേഷകര്‍ വ്യക്തമാക്കി. പന്നികളിലാണ് ഇത് ആദ്യം കണ്ടെത്തിയതെങ്കിലും ഇത് മനുഷ്യരെയും ബാധിക്കുമെന്നാണ് അവര്‍ പറയുന്നത്.

ഇത് മാറ്റങ്ങള്‍ സംഭവിച്ച്‌ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനും അതുവഴി ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. പന്നിപ്പനിക്ക് സമാനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പകര്‍ച്ചപ്പനിയെന്നാണ് റിപ്പോര്‍ട്ട്.

മനുഷ്യരെ ബാധിക്കാന്‍ കടുത്ത സാധ്യതകളാണുള്ളതെന്നും അതുകൊണ്ട് ശക്തമായ നിരീക്ഷണം വേണമെന്നുമാണ് മുന്നറിയിപ്പ്. പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് ഈ വൈറസിനെതിരെ പ്രതിരോധശേഷി കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. G4 EA H1N1 എന്നാണ് വൈറസിന് പേരിട്ടിരിക്കുന്നത്. ചൈനയില്‍ തിരിച്ചറിഞ്ഞ ഈ പകര്‍ച്ചപ്പനിക്ക് 2009ല്‍ റിപ്പോര്‍ട്ട് ചെയ്ത പന്നിപ്പനിയുമായി ചില സാമ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button