COVID 19Latest NewsNewsIndia

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്

ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി കെ.പി. അന്‍പഴകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയായി അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുവെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

read also :  വിദേശത്തു നിന്നും എത്തി കോവിഡിനെ ഭയന്ന് വീട്ടില്‍ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി നേരിട്ടത് കയ്‌പേറിയ അനുഭവങ്ങള്‍ … അവര്‍ എല്ലാ സാധനങ്ങളും കയ്പ്പറ്റി എന്നിട്ടും..ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് പ്രവാസി

മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സയന്‍സ് ആന്‍ഡ് ടെക്നോളജീസ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാണ് കെ.പി അന്‍പഴകന്‍.

അതേസമയം, 3,943 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറുപേര്‍ കേരളത്തില്‍നിന്നും എത്തിയവരാണ്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 90,167 ആയി. 60 പേരാണ് ചൊവ്വാഴ്ച മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button